കണ്ണൂർ വിമാനത്താവളം: 71.85 സെന്റ് ഭൂമി കൂടി ഏറ്റെടുക്കും

കണ്ണൂർ വിമാനത്താവളം: 71.85 സെന്റ് ഭൂമി കൂടി ഏറ്റെടുക്കും
മട്ടന്നൂർ :കണ്ണൂർ വിമാനത്താവളത്തിൽ കാറ്റഗറി ഒന്നാം ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടടുത്ത് 71.85 സെന്റ് ഭൂമി കൂടി ഏറ്റെടുക്കും.

 സുരക്ഷ മുൻനിർത്തിയാണ് 5 കുടുംബങ്ങളുടെ ഭൂമി കൂടി ഏറ്റെടുക്കുന്നതിന് മന്ത്രിസഭ ഭരണാനുമതി നൽകിയത്.

ഫണ്ടിന് വിശദമായ ശുപാർശ സമർപ്പിക്കാൻ കണ്ണൂർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.