കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.

കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി ഡോക്ടർമാർ  അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.2018 ബാച്ചിലുള്ള 90 ഹൗസ് സർജന്മാരാണ് കഴിഞ്ഞ അഞ്ച് മാസമായി സ്റ്റൈപ്പെന്റ് ലഭിക്കാത്തതിനെ തുടർന്ന് പണിമുടക്കുന്നത്.

ഇന്റേൺഷിപ്പ് ജോലി ചെയ്യുന്ന തങ്ങളെപ്പോലുള്ള 2017 ബാച്ച്കാർക്ക് സ്റ്റൈപ്പെന്റ് നൽകുമ്പോഴും ഗവൺമെന്റ് ഡി.എം ഇ യിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ 2018 ബാച്ച് കാർക്ക് സ്റ്റൈപ്പെന്റ് നൽകാൻ കഴിയൂ എന്നാണ് അധികാരികൾ പറയുന്നത്.

വിഷയം ആരോഗ്യ മന്ത്രിയെ അറിയിക്കുകയും ഉടൻ നടപടി ഉണ്ടാകുമെന്ന് മറുപടി പറഞ്ഞിട്ടും ഫലം കാണാത്തതിനെ തുടർണാണ് സമരം.പ്രസിഡന്റ് ഡോക്ടർ സൗരഭ് എം സുധീഷ് സെക്രട്ടറി ഡോക്ടർ നീരാജ കൃഷ്ണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.