ആറളം ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിനു സമീപം മലയോര ഹൈവേയിൽ വാഹനാപകടം

ആറളം ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിനു സമീപം മലയോര ഹൈവേയിൽ വാഹനാപകടം
ആറളം: ആറളം ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിനു സമീപം  മലയോര ഹൈവേയിൽ വാഹനാപകടം. ഇന്ന് വൈകുന്നേരം 4 മണിയോടെ വയനാട്ടിൽ നിന്നും കോളിത്തട്ട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ ആറളം സ്കൂളിനു സമീപത്തെ കൈവരി ഇല്ലാത്ത കലുങ്കിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.വള്ളിത്തോട് -മണത്തണ മലയോര ഹൈവേയിൽ പലയിടത്തും കലുങ്കിനു സംരക്ഷണ ഭിത്തി ഇല്ലാത്തത് കാരണം ഈ മേഖലയിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം അയ്യപ്പൻകാവ് നെല്യാട് സംരക്ഷണ ഭിത്തിയില്ലാത്ത കലുങ്കിൽ വീണു രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റി രുന്നു .