'നടപടികള്‍ ഒഴിവാക്കാന്‍ വന്‍ അവസരം': ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ദീര്‍ഘിപ്പിച്ച് എംവിഡി


'നടപടികള്‍ ഒഴിവാക്കാന്‍ വന്‍ അവസരം': ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ദീര്‍ഘിപ്പിച്ച് എംവിഡി


തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാല്‍ മതിയാകും. കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീര്‍പ്പാക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ കൈകൊള്ളുമെന്നും എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

എംവിഡി കുറിപ്പ്: മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 31-03-2024 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 31-03-2019 നു ശേഷം നികുതി അടച്ചിട്ടില്ലാത്തതും 31-03-2023 ല്‍ കുറഞ്ഞത് നാല് വര്‍ഷമെങ്കിലും നികുതി കുടിശ്ശിക ഉള്ളതുമായ വാഹന ഉടമകള്‍ക്ക് ഇത് പ്രയോജനപ്പെടുത്തി 31-03-2023 വരെയുള്ള നികുതി കുടിശ്ശിക തീര്‍പ്പാക്കാം. 

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് [സ്വകാര്യ വാഹനങ്ങള്‍] കുടിശ്ശിക നികുതിയുടെ  40 ശതമാനവും അടച്ചാല്‍ മതിയാകും. നികുതി കുടിശ്ശിക ബാധ്യതയില്‍ നിന്നും ഒഴിയാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീര്‍പ്പാക്കാത്ത വാഹന ഉടമകള്‍ലക്കതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ കൈകൊള്ളുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള RT/Sub RT ഓഫീസുകളില്‍ നിന്ന് ലഭ്യമാണ്.