ലോക അറബിക് ദിനാചരണം :ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ അറബിക്ക് കാലിഗ്രാഫി വർക്ക് ഷോപ്പ് നടത്തി.

ലോക അറബിക് ദിനാചരണം :ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ അറബിക്ക് കാലിഗ്രാഫി വർക്ക് ഷോപ്പ് നടത്തി.

ഉളിയിൽ : ലോക അറബിക് ദിനാചരണ ത്തിന്റെ ഭാഗമായി ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ അറബിക്ക് കാലിഗ്രാഫി വർക്ക് ഷോപ്പ് നടത്തി. ദിനാചരണത്തോടനുബന്ധിച് നടത്തുന്ന അറബിക് കാലിഗ്രഫരി അക്കാഡമിക് സെമിനാറിന്റെയും അഖില കേരള കാലിഗ്രാഫി മൽസരത്തിന്റെയും മുന്നോടിയായാണ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്.

അറബിക് കാലിഗ്രാഫി അക്കാദമിക് ഗവേഷകനും ആലുവ പെൻ മാൻഷിപ്പ് ഹെറിറ്റേജ് അക്കാദമി ഡയറക്ടറുമായ ഡോ. സബാഹ് ആലുവ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. ഉമർ മുഹമ്മദ് ഫവാസ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സാദിഖ് ഉളിയിൽ ഉപഹാരം കൈമാറി. വൈസ് പ്രിൻസിപ്പൽ കെ.വി. അബ്ദുൽ വഹാബ്, മാനേജിംഗ് കമ്മിറ്റി അംഗം പി.വി. നിസാർ, കോ-ഓർഡിനേറ്റർ എ. റഹീന തുടങ്ങിയവർ സംബന്ധിച്ചു. എൻ.എൻ. ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു