ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു, ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു: വീട്ടിൽ കയറി പരാക്രമം കാണിച്ച് കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു; അറസ്റ്റിൽ

ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു, ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു: വീട്ടിൽ കയറി പരാക്രമം കാണിച്ച് കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു; അറസ്റ്റിൽ


പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു അറസ്റ്റിൽ. കാനിക്കുളത്തെ ബന്ധുവീട്ടില്‍ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയും ജനൽച്ചില്ലകൾ അടിച്ചുതകർത്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് പരാക്രമം ഉണ്ടാക്കിയ കേസിലാണ് നടപടി.

വീട്ടുകാർ നൽകിയ പരാതിയെ തുടര്‍ന്നാണ് പാലക്കാട് പൊലീസ് ബാബുവിനെ അറസ്റ്റ് ചെയ്തത്. വിഷയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്.

2022 ഫെബ്രുവരിയിലാണ് ബാബു കൂര്‍മ്പാച്ചിമലയിടുക്കില്‍ കുടുങ്ങിയത്. മലകയറി തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് സൈന്യം, എന്‍ ഡി ആര്‍ എഫ്, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന തുടങ്ങി നിരവധി ഏജന്‍സികള്‍ ഒന്നിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് 45 മണിക്കൂറിനൊടുവിൽ ബാബുവിനെ രക്ഷപ്പെടുത്തിയത്.