ആർച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ആൻഡ്രൂസ് താഴത്തും സ്ഥാനം ഒഴിഞ്ഞു

ആർച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ആൻഡ്രൂസ് താഴത്തും സ്ഥാനം ഒഴിഞ്ഞു

കൊച്ചി: മേജർ ആർച്ചുബിഷപ് സ്ഥാനം ഒഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി . സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. നവംബർ 21 ന് രാജി വത്തിക്കാൻ അംഗീകരിച്ചു മേജർ ആർച്ചുബിഷപ്പ് പദവിയിൽ നിന്ന് ഒഴിയാനാഗ്രഹിച്ച് മാർപ്പാപ്പയ്ക്ക് 2022 നവംബറിൽ സ്ഥാനത്യാഗ സന്നദ്ധത അറിയിച്ചിരുന്നതായി ആലഞ്ചേരി അറിയിച്ചു. അതിരൂപത തര്‍ക്കങ്ങളും ഭൂമിയിടപാടുമായി ബന്ധപ്പെട്ട ​‍വാവാദങ്ങളുടെ വെളിച്ചത്തില്‍ വത്തിക്കാന്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നുവെന്ന് ‘​മംഗളം ഓണ്‍ലൈന്‍’ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്ഥാനമൊഴിയുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഇന്ന് നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്ന് സൂചന നൽകി വാർത്താ കർദ്ദിനാൾ സമ്മേളനം വിളിച്ചത്. ആലഞ്ചേരിയുടെ ചാർജ് സെബാസ്റ്റ്യൻ വാണിയം പുരക്കൽ നിർവ്വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കർദിനാൾ ലിയോ പോൾ ജിറെലിയുമായി മാർ ആലഞ്ചേരി ചൊവ്വാഴ്ച കൊച്ചി വിമാനത്താവത്തിൽ കൂടിക്കാഴ്ച നടത്തിയതോടെയാണ് സഭാ വൃത്തങ്ങളിൽ അഭ്യൂഹം പരന്നത്. അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്ന് മാർ ആൻഡ്രൂസ് താഴത്തിനേയും വത്തിക്കാൻ ഒഴിവാക്കി. പകരം മെൽബൺ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ ബോസ്കോ പുത്തൂരിനായിരിക്കും ചുമതല. മാർ ആൻഡ്രൂസ് താഴത്തും സ്ഥാനം ഒഴിഞ്ഞു. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും. കര്‍ദ്ദിനാളിനെതിരായ ഭൂമി ഇടപാടില്‍ അതിരൂപതയിലെ വൈദികര്‍ നിരത്തിയ തെളിവുകള്‍ അതീവ ഗൗരവമായാണ് വത്തിക്കാന്‍ കണ്ടത്.

2011 മേയ് 20 മുതൽ മേജർ ആർച്ചുബിഷപ്പായിരുന്ന താൻ ഈ സ്ഥാനത്തു നിന്നും വിരമിക്കാനുള്ള സന്നദ്ധത 2019 ൽ അറിയിച്ചിരുന്നുവെന്നും 2022 നവംബർ 15 ന് പരിശുദ്ധ്ര പിതാവിനെ അറിയിച്ചുവെന്നും ഫ്രാൻസിസ് മാർപാപ്പ രാജി സ്വീകരിച്ചു ആലഞ്ചേരി പറഞ്ഞു. ത്രിയ ആർച്ചുബിഷപ് ചുമതലയേൽക്കും വരെ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കും.

അങ്കമാലി എറണാകുളം അതിരൂപതക്ക് ജനുവരിയിൽ ചേരുന്ന സിനഡ് ജനുവരിയിൽ പത്രിയ മേജർ ആർച്ചുബിഷപ്പിനെ തെരത്തെടുക്കും. എല്ലാം ദൈവ നിശ്ചയമെന്ന് ആലഞ്ചേരി പ്രതികരിച്ചു. മനസിൽ മുറിവുകൾ ഉണ്ടെന്നും സമയമാവുമ്പോൾ അതേ പറ്റി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി പ്രശ്നം രാജിക്കാര്യത്തിൽ ഉണ്ടായത് സ്വാഭാവികം എന്നും ആലഞ്ചേരി പറഞ്ഞു. കർദ്ദിനാൾ എന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കാൻ വത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. താമസം സെൻ്റ് തോമസിൽ തന്നെ ആയിരിക്കും എന്നും ആലഞ്ചേരി അറിയിച്ചു.

കെസിബിസി സമ്മേളനത്തിനിടെ, അതില്‍ നിന്നു ചൊവ്വാഴ്ച വിട്ടുനിന്ന മാര്‍ ആലഞ്ചേരി, നെടുമ്പാശേരി വിമാനത്താവളത്തില്‍ച്ചെന്നാണ് അപ്പസ്‌തോലിക് നൂണ്‍ഷ്യോയുമായി കൂടിക്കാഴ്ച നടത്തിയത്. മുക്കാല്‍ മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും സുപ്രധാന തീരുമാനങ്ങളടങ്ങിയ മുദ്രവച്ച കവറുകള്‍ കൈമാറുകയും ചെയ്തു. കുര്‍ബാനത്തര്‍ക്കത്തില്‍ അതിരൂപതയിലെ വൈദികര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വത്തിക്കാന് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്.