രാ​​ജ്യ​​ത്ത് സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രാ​​യ ആ​​സി​​ഡ് ആ​​ക്ര​​മ​​ണ കേ​​സു​​ക​​ൾ കൂ​​ടു​​ത​​ലും ബം​​ഗ​​ളൂ​​രു​​വി​​ൽ

രാ​​ജ്യ​​ത്ത് സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രാ​​യ ആ​​സി​​ഡ് ആ​​ക്ര​​മ​​ണ കേ​​സു​​ക​​ൾ കൂ​​ടു​​ത​​ലും ബം​​ഗ​​ളൂ​​രു​​വി​​ൽരാ​​ജ്യ​​ത്ത് സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രാ​​യ ആ​​സി​​ഡ് ആ​​ക്ര​​മ​​ണ കേ​​സു​​ക​​ൾ കൂ​​ടു​​ത​​ലും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​ത് ബം​​ഗ​​ളൂ​​രു​​വി​​ൽ. ദേ​​ശീ​​യ ക്രൈം ​​റെ​​ക്കോ​​ഡ്സ് ബ്യൂ​​റോ​​യു​​ടെ പു​​തി​​യ ക​​ണ​​ക്കു​​പ്ര​​കാ​​രം, 19 മെ​​ട്രോ​​പൊ​​ളി​​റ്റ​​ൻ ന​​ഗ​​ര​​ങ്ങ​​ളി​​ൽ 2022ൽ ​​ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ആ​​സി​​ഡ് ആ​​ക്ര​​മ​​ണ കേ​​സു​​ക​​ളി​​ൽ ബം​​ഗ​​ളൂ​​രു​​വാ​​ണ് മു​​ന്നി​​ൽ; എ​​ട്ട് എ​​ണ്ണം.

ഡ​​ൽ​​ഹി​​യി​​ൽ ഏ​​ഴും അ​​ഹ്മ​​ദാ​​ബാ​​ദി​​ൽ അ​​ഞ്ചും കേ​​സു​​ക​​ൾ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രെ ആ​​സി​​ഡ് ആ​​ക്ര​​മ​​ണ ശ്ര​​മ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ന​​ട​​ന്ന​​ത് ഡ​​ൽ​​ഹി​​യി​​ലാ​​ണ്; ഏ​​ഴെ​​ണ്ണം. ര​​ണ്ടാ​​മ​​തു​​ള്ള ബം​​ഗ​​ളൂ​​രു​​വി​​ൽ മൂ​​ന്നു കേ​​സു​​ക​​ളും ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. ഹൈ​​ദ​​രാ​​ബാ​​ദി​​ലും അ​​ഹ്മ​​ദാ​​ബാ​​ദി​​ലും ര​​ണ്ടു വീ​​തം കേ​​സു​​ക​​ളും രേ​​ഖ​​പ്പെ​​ടു​​ത്തി.