സൗജന്യ ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി

സൗജന്യ ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി


ഇരിട്ടി : ലീഗൽ സർവീസ് അതോറിറ്റി, മോട്ടോർ വാഹന വകുപ്പിൻ്റെയും നേതൃത്വത്തിൽ ഡ്രൈവിംഗ് സ്കൂളുകളുടെ സഹകരണത്തോടെ നടത്തിയ സൗജന്യ ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടന്നു.
ആറളം ഫാം  ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കാണ്  ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇരിട്ടി മോട്ടോർ വാഹന വകുപ്പിൻ്റെയും  നേതൃത്വത്തിൽ ഇരിട്ടിയിലെ ടി എൻ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ, ജ്യോതി ഡ്രൈവിംഗ് സ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ  ഇരുചക്ര വാഹനത്തിന്റെയും ഫോർ വീലറിന്റെയും  സൗജന്യ ഡ്രൈവിംഗ് പരിശീലനം നൽകിയത്.  10 ആൺകുട്ടികളും, നാല് പെൺകുട്ടികളുമാണ് ഡ്രൈവിംഗ് പരിശീലനം പൂർത്തീകരിച്ച് ലൈസൻസ് നേടിയത്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവൻ, ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ബിൻസി ആൻഡ് പീറ്റർ, ഇരിട്ടി ജോയിൻറ് ആർ ടി ഒ ബി. സാജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. വൈകുണ്ഠൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ  ഡി. കെ. ഷീജി, കെ. കെ. ജിതേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത്.