ഡോക്ടറുടെ ആത്മഹത്യ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി, ന്യുനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു


ഡോക്ടറുടെ ആത്മഹത്യ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി, ന്യുനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു


തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി ജി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

ഡോക്ടറുടെ ആത്മഹത്യ ചെയ്യാന്‍കാരണം വന്‍ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണെന്ന ആരോപണം ഉണ്ടായതിനെ തുടര്‍ന്നാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്്.

അതേ സമയം ഡോക്ടറുടെ മരണത്തില്‍ സംസ്ഥാന ന്യുനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് കമമീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇവരെ വിവാഹം കഴിക്കാന്‍ ആലോചിച്ച ഡോക്ടറെ അടക്കം ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.