വ്യാപാരികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കാതെ അരി വിട്ടുകൊടുക്കാന്‍ നിര്‍ദേശം; റേഷൻകട വഴിയുളള അരിവിതരണം മുടങ്ങില്ലവ്യാപാരികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കാതെ അരി വിട്ടുകൊടുക്കാന്‍ നിര്‍ദേശം; റേഷൻകട വഴിയുളള അരിവിതരണം മുടങ്ങില്ല


റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യും


തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് റേഷന്‍ അരിവിതരണം മുടങ്ങില്ല. റേഷന്‍ വ്യാപാരികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കാതെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും അരി വിട്ടു കൊടുക്കാന്‍ ഭക്ഷ്യവകുപ്പ് നിര്‍ദേശം നല്‍കി. പണം മുൻ‌കൂർ നൽകാതെ അരിയും ആട്ടയും ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളിൽ നിന്നും നൽകാനാണ് നിർദേശം.

റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യും. കമ്മീഷന്‍ തുക കുടിശ്ശികയായതിനാല്‍ മുന്‍കൂര്‍ പണമടച്ച് അരിയേറ്റെടുക്കാന്‍ റേഷന്‍ വ്യാപാരികള്‍ തയ്യാറല്ലെന്ന കാര്യം മാധ്യമങ്ങള്‍ റി​േ​പ്പാര്‍ട്ട്ചെയ്തിരുന്നു.