പേരാവൂർ ക്ഷീര സംഘം സാമ്പത്തിക ക്രമക്കേട്

പേരാവൂർ ക്ഷീര സംഘം സാമ്പത്തിക ക്രമക്കേട്

പേരാവൂർ ക്ഷീര സംഘം സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ നടപടി വേണമെന്ന് ക്ഷീര കർഷകൻ പേരാവൂർ: ലക്ഷങ്ങളുടെ സാമ്പത്തിക അഴിമതിയും ക്രമക്കേടുകളും നടത്തിയ പേരാവൂർ ക്ഷീര സംഘം പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ നിയമനടപടികൾ വേണമെന്ന് ക്ഷീരകർഷകൻ കെ.എസ്.സിറാജുദ്ദീൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ട് വർഷങ്ങളായി ഓഡിറ്റിംഗ് നടത്താതെ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളാണ് ഇരുവരും ചേർന്ന് നടത്തിയത്. സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗമായ ക്ഷീരസംഘം പ്രസിഡന്റും ബ്രാഞ്ച് സെക്രട്ടറിയായ ക്ഷീരസംഘം സെക്രട്ടറിയും നടത്തിയ ക്രമക്കേടുകൾക്കെതിരെ പാർട്ടി നേതാക്കൾക്ക് പരാതി നല്കിയിട്ടുണ്ട്.ഹൈക്കോടതിയിലും ഹർജി നല്കിയിട്ടുണ്ട്.കഴിഞ്ഞ എട്ട് വർഷം കൊണ്ട് സംഘത്തിൽ നടത്തിയ മുഴുവൻ ക്രമക്കേടുകളും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണം. ക്ഷീരസംഘം കെട്ടിടത്തിലെ കടമുറികൾ പ്രസിഡന്റ് തന്റെ സ്വന്തക്കാർക്ക് നാമമാത്രമായ വാടകക്ക് നല്കിയത് തിരിച്ചുവാങ്ങി സംഘത്തിന്റെ ആവശ്യത്തിന് വിട്ടുകൊടുക്കണമെന്നും സിറാജുദ്ദീൻ ആവശ്യപ്പെട്ടു.ക്ഷീര സംഘത്തിലേക്ക് നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ പാർട്ടി സമ്മതിക്കുകയാണെങ്കിൽ മത്സരിക്കുമെന്നും അതിനുള്ള പ്രകടന പത്രിക അടുത്ത ദിവസം പ്രസിദ്ധീകരിക്കുമെന്നും സിറാജുദ്ദീൻ പത്രസമ്മേളനത്തിൽ പറഞ്ഞു.