താനൂരില്‍ മത്സ്യബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

താനൂരില്‍ മത്സ്യബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു


അപകടസമയത്ത് മൂന്ന് പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്

താനൂർ തൂവൽ തീരത്ത് മത്സ്യബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ആൽബസാർ ഭാഗത്ത് താമസിക്കുന്നകോട്ടിൽ റഷീദിൻ്റെ മകൻ റിസ്‌വാൻ (20) ആണ് മരണപ്പെട്ടത്. അപകടസമയത്ത് മൂന്ന് പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍രണ്ടുപേര്‍ രക്ഷപ്പെട്ടു.

ഇന്ന് ( ശനി ) രാവിലെ 9.30 തോടെയാണ് അപകടം സംഭവിച്ചത്. കടലിൽ തെറിച്ച വീണ റിസ് വാനെ കാണാതായതേടെ മത്സ്യ തൊഴിലാളികളും സീ റെസ്ക്യൂ, ലൈഫ് ഗാർഡ് തിരച്ചിൽ നടത്തുന്നതിനിടയിൽ കണ്ടത്തി, മത്സ്യതൊഴിലാളികളുടെയും, പോലീസിന്റെയും, നേതൃത്വത്തില്‍ ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടാണ് റിസ്‌വാനെ കണ്ടെത്തിയത്. ഉടൻ തന്നെ താനൂർ സി.എച്ച്.സി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി ബോഡി തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി