ഒമാനിൽ നിന്ന് വിസിറ്റ് വിസയിൽ വന്ന കണ്ണൂർ സ്വദേശിയെ കാണാതായി

ഒമാനിൽ നിന്ന് വിസിറ്റ് വിസയിൽ വന്ന കണ്ണൂർ  സ്വദേശിയെ കാണാതായിഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദിൽ കാണാതായ മലയാളിയെ ജയിലിൽ കണ്ടെത്തിയതായി ഇന്ത്യൻ എംബസി ജയിൽ സെക്ഷൻ അറിയിച്ചു. അബൂട്ടി വള്ളിൽ എന്ന കണ്ണൂർ ന്യൂ മാഹി സ്വദേശിയെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. അന്വേഷണത്തിൽ കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ ജയിലിലാണ് കണ്ടെത്തിയത്.

ഒമാനിൽ നിന്ന് റോഡ് വഴി സൗദിയിൽ എത്തിയ ഇദ്ദേഹം വിസ പുതുക്കുന്നതിനായി തൊഴിലുടമയോടൊപ്പം കാറിൽ തിരികെ പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ വിസ പുതുക്കി ലഭിക്കാത്തതിനാൽ ഒമാനിലേക്ക് തിരികെ പോകാൻ കഴിഞ്ഞില്ല. ഇതിനിടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.