സൈക്കിൾ പരിശീലന സമാപനവും സൈക്കിൾ റാലിയും

മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ പി സ്കൂളിൽ നടത്തുന്ന കായിക പരിശീലന പദ്ധതിയുടെ ഭാഗമായി നടത്തിയ സൈക്കിൾ പരിശീലന സമാപനവും സൈക്കിൾ റാലിയും ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ എ ബാബുരാജ് ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക സിനി, അധ്യാപകരായ നിവേദ്യ , ആൽബിൻ, ജ്യോത്സന , വിൽസൺ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെ എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളുമാണ് സൈക്കിൾ പരിശീലനം പൂർത്തിയാക്കിയത്