കാറിൽ കടത്തിയ കഞ്ചാവുമായി മുത്തങ്ങയിൽ കാസർഗോഡ് സ്വദേശികൾ പിടിയിൽ

കാറിൽ കടത്തിയ കഞ്ചാവുമായി മുത്തങ്ങയിൽ കാസർഗോഡ് സ്വദേശികൾ പിടിയിൽ 

കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി കാസർ ഗോഡ് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. വെള്ളരിക്കുണ്ട് സ്വദേശികളായ സിറാജ്, ജെ. മുഹമ്മദ് റാഷിദ് എന്നിവരെയാണ് ബത്തേരി എസ്.ഐ എൻ.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധന ക്കിടെയാണ് യുവാക്കൾ പിടിയിലായത്. 228 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പ്രതികൾ സഞ്ചരിച്ച കെ.എൽ. 60 ജെ. 4853 കാറും കസ്റ്റഡിയി ലെടുത്തു. സീനിയർ സി.പി.ഒ ഷൈജു, സി.പി.ഒ ശരത്ത് പ്രകാശ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു