ബില്‍ക്കീസ് ബാനു കേസിൽ 11 കുറ്റവാളികള്‍ കീഴടങ്ങി; ഗോദ്ര സബ് ജയിലിൽ നാടകീയ നിമിഷങ്ങൾ

ബില്‍ക്കീസ് ബാനു കേസിൽ 11 കുറ്റവാളികള്‍ കീഴടങ്ങി; ഗോദ്ര സബ് ജയിലിൽ നാടകീയ നിമിഷങ്ങൾബിൽക്കിസ് ബാനു കേസിലെ പ്രതികൾ അർധരാത്രി കീഴടങ്ങി. പ്രതികൾ കീഴടങ്ങനായി സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് പ്രതികൾ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികൾ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഞായറാഴ്ച രാത്രി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതികൾ കീഴടങ്ങിയത്. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ ഗോദ്ര സബ് ജയിലിൽ എത്തിയത്.

കൂടുതല്‍സമയം ആവശ്യപ്പെട്ട് കുറ്റവാളികള്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവര്‍ത്തിച്ച കോടതി ഹര്‍ജികള്‍ തള്ളുകയും ചെയ്തിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നുമാണ് കേസ്.