130 യാത്രക്കാരുമായി പറന്നുയരും മുൻപ് ചെന്നൈയിൽ വിമാനത്തിന്റെ‌ പിൻചക്രം പൊട്ടിത്തെറിച്ചു; ആളപായമില്ല

130 യാത്രക്കാരുമായി പറന്നുയരും മുൻപ് ചെന്നൈയിൽ വിമാനത്തിന്റെ‌ പിൻചക്രം പൊട്ടിത്തെറിച്ചു; ആളപായമില്ലചെന്നൈ: ക്വാലലംപുരിലേക്കു 130 യാത്രക്കാരുമായി ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയരാനിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു. ഉടൻ തന്നെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഇന്നലെ പുലർച്ചെ 12.20നായിരുന്നു സംഭവം.

എംഎച്ച് 181 വിമാനം പുറപ്പെടുന്നതിനായി ബേയിൽനിന്നു റൺവേയിലേക്കു മാറ്റിയപ്പോഴാണു പിൻചക്രം പൊട്ടിത്തെറിച്ചത്. സർവീസ് റദ്ദാക്കിയതിനെ തുടർന്നു യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. സംഭവം മറ്റു സർവീസുകളെ ബാധിച്ചില്ലെന്നു വിമാത്താവള അധികൃതർ പറഞ്ഞു.