ഗുജറാത്തിലെ ബോട്ടപകടം: 16 മരണം, തിരച്ചില്‍ തുടരുന്നു

ഗുജറാത്തിലെ ബോട്ടപകടം: 16 മരണം, തിരച്ചില്‍ തുടരുന്നു


ഗുജറാത്തിലെ വഡോദരയില്‍ വിനോദയാത്രക്കിടെ ബോട്ട് മുങ്ങി 14 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. ഹരണി കായലില്‍ ഇന്ന് രാത്രിയോടെയായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. നാല് അധ്യാപകരടക്കം 35 പേരോളം ബോട്ടിലുണ്ടായിരുന്നതായി ജില്ലാ അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും അധികമായി ആളുകള്‍ കയറിയതാണ് അപകടകാരണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്തുപേരെ രക്ഷപെടുത്തി. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നിരക്ഷാ സേന എന്നിവയെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.