ശിവപുരംനിര്‍ത്തിയിട്ട കാറില്‍ നിന്ന് 16 കിലോ ചന്ദനം പിടികൂടി

ശിവപുരംനിര്‍ത്തിയിട്ട കാറില്‍ നിന്ന് 16 കിലോ ചന്ദനം പിടികൂടി

ശിവപുരം: മരുവഞ്ചേരിയിലെ പ്രജിനാലയത്തില്‍ പ്രജിത് കെ പിയുടെ വീട്ടു പരിസരത്ത് നിര്‍ത്തിയിട്ട KL13 AH 2567 റിനോള്‍ട് ക്വിഡ് കാറില്‍ നിന്നാണ് 16 കിലോ ചന്ദനം പിടികൂടിയത്.വെങ്ങാടുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നിരുന്ന ചന്ദനം ആണ് മുറിച്ച് കടത്തിയത്.സംഭവത്തില്‍ പ്രജിത്തിനെയും സഹായി മരുവഞ്ചേരി ലക്ഷം വീട് കോളനിയിലെ നിധീഷ്, വിനോദ് എന്നിവരെയും, വാഹനവും ചന്ദനവും കസ്റ്റഡിയില്‍ എടുത്തു.കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നേരോതിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. റേഞ്ച് ഓഫീസറെ കൂടാതെ തോലമ്പ്ര സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ്, ബി എഫ് ഒ മാരായ ജിതിന്‍, സയന, രമ്യ, ഫോറസ്റ്റ് വാച്ചര്‍ ശോഭ, ഫോറസ്റ്റ് ഡ്രൈവര്‍ പ്രജീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു