വിമുക്തി അണ്ടര്‍ 17 ജില്ല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിട്ടി ഡിവിഷന്‍ ജേതാക്കളായി

വിമുക്തി അണ്ടര്‍ 17 ജില്ല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിട്ടി ഡിവിഷന്‍ ജേതാക്കളായി

പേരാവൂര്‍:ജില്ലാ എക്‌സൈസ് വകുപ്പ് കണ്ണൂരില്‍ വച്ച് നടത്തിയ വിമുക്തി അണ്ടര്‍ 17 ജില്ല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കുത്തുപറമ്പ് ഡിവിഷനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഇരിട്ടി ഡിവിഷന്‍ ജേതാക്കളായി.ഇരിട്ടി ഡിവിഷനു വേണ്ടി കളിച്ച മുഴുവന്‍ കുട്ടികളും പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആണ്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജേതാക്കള്‍ക്ക് ട്രോഫി വിതരണം ചെയ്തു