ഹജ്ജ് 2024 നറുക്കെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ നിന്നും 16,776 പേര്‍ക്ക് അവസരം

ഹജ്ജ് 2024 നറുക്കെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ നിന്നും 16,776 പേര്‍ക്ക് അവസരം


ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ഇന്ന് ന്യൂഡല്‍ഹിയില്‍ വെച്ച് ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴില്‍ നടന്നു. കേരളത്തില്‍ നിന്നും 16,776 പേരാണ് ഈ വര്‍ഷം ഹജ്ജിനായി അവസരം ലഭിച്ചത്. 70 വയസ്സ് വിഭാഗത്തില്‍ നിന്നുള്ള (KLR) 1250 പേരെയും, ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തില്‍ നിന്നുമുള്ള (KLWM) 3584 പേരെയും നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്തു. ബാക്കിയുള്ള സീറ്റിലേക്കാണ് ജനറല്‍ കാറ്റഗറിയില്‍ നിന്നും 11942 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തിയത്.

തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്. അപേക്ഷകരുടെ കവര്‍ നമ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഹാജിമാര്‍ക്ക് പരിശോധിക്കാവുന്നതാണ്. Website: https://www.hajcommittee.gov.in തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകുന്ന മുറക്ക് പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായി വാട്‌സ്ആപ്പില്‍ ബന്ധപ്പെടാവുന്നതാണ്.
DISTRICT NAME WHATS APP NUMBER
1 തിരുവനന്തപുരം മുഹമ്മദ് യൂസഫ് 9895 648 856
2 കൊല്ലം നിസാമുദ്ധീന്‍ ഇ 9496 466 649
3 പത്തനംതിട്ട നാസര്‍ എം 9495 661 510
4 ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ. 9495 188 038
5 കോട്ടയം ശിഹാബ് പി.എ 9447 548 580
6 ഇടുക്കി അബ്ദുല്‍ സലാം സി.എ 9961 013 690
7 എറണാകുളം കുഞ്ഞുമുഹമ്മദ് ഇ.കെ 9048 071 116
8 തൃശ്ശൂര്‍ ഷമീര്‍ ബാവ 9895 404 235
9 പാലക്കാട് ജാഫര്‍ കെ.പി 9400 815 202
10 മലപ്പുറം മുഹമ്മദ് റഊഫ് യു. 9846 738 287
11 കോഴിക്കോട് നൗഫല്‍ മങ്ങാട് 8606 586 268
12 വയനാട് ജമാലുദ്ധീന്‍ കെ 9961 083 361
13 കണ്ണൂര്‍ നിസാര്‍ എം.ടി 8281 586 137
14 കാസറഗോഡ് മുഹമ്മദ് സലീം കെ.എ 9446 736 276
.