പേരാവൂർ:തൊണ്ടിയിൽ സർവ്വീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ ആംബുലൻസ് പ്രവർത്തനമാരംഭിച്ചു. ആധുനിക സജ്ജീകരണങ്ങളോടെയുള്ള, പൊതുജനങ്ങൾക്ക് 24 മണിക്കൂർ സേവനം നൽകുന്ന ഐസിയു ആംബുലൻസ് സർവീസാണ് ഇന്ന് പ്രവർത്തനം ആരംഭിച്ചത്. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.


ബാങ്ക് പ്രസിഡൻറ് സണ്ണി സിറിയക്കിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, കെ വി ബാബു, പി പി നൂറുദ്ദീൻ, പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അശ്വിൻ ഹേമന്ത്, സഹകരണവകുപ്പ് യൂണിറ്റ് ഇൻസ്പെക്ടർ  കെ സമീറ,സീനിയർ ഓഡിറ്റർ കെ പി ജയ, മുൻ ബാങ്ക് പ്രസിഡന്റ്‌ മാത്യു തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷെഫീർ ചെക്യാട്, ബാങ്ക് ഡയറക്ടർ ബാബു തോമസ് എന്നിവർ സംസാരിച്ചു.

 പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം നിർധന രോഗികൾക്ക് മിതമായ നിരക്കിൽ ആംബുലൻസ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിന്റെ ലാഭവിഹിതം ഉപയോഗിച്ച് അധികൃതർ സേവനം ആരംഭിച്ചത്. 24മണിക്കൂറും  സജ്ജമായ ആംബുലൻസ് സേവനത്തിനായി വിളിക്കേണ്ട നമ്പർ :9497446100, 9400444438