ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമം ; ആപ്പ് എംഎല്‍എ മാര്‍ക്ക് 25 കോടി ബിജെപി വാഗ്ദാനം ചെയ്‌തെന്ന് ആരോപണം

ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമം ; ആപ്പ് എംഎല്‍എ മാര്‍ക്ക് 25 കോടി ബിജെപി വാഗ്ദാനം ചെയ്‌തെന്ന് ആരോപണം


ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ഏഴ് ആംആദ്മിപാര്‍ട്ടി നേതാക്കന്മാര്‍ക്ക് 25 കോടി വീതവും സീറ്റും വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി. ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ അറസ്റ്റിലാകുമെന്ന് ഇവരെ അറിയിക്കുകയും ചെയ്തു. എക്‌സില്‍ നടത്തിയ പോസ്റ്റിലാണ് കെജ്‌രിവാള്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഏഴു എംഎല്‍എമാരെ ബിപെി സമീപിച്ചെന്നും പോസ്റ്റില്‍ പറയുന്നു. ''ഞങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യും. 21 എംഎല്‍എമാരുമായി ചര്‍ച്ചയലാണ്. മറ്റുള്ളവരുമായും സംസാരിക്കും. അതിന് ശേഷം ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ മറിച്ചിടും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇപ്പോള്‍ വരാം 25 കോടി രൂപയും തെരഞ്ഞെടുപ്പില്‍ ബിജെപി ടീക്കും നല്‍കാം.''

21 എംഎല്‍എമാരെ കിട്ടുമെന്ന് പറഞ്ഞവര്‍ ഏഴുപേരെ സമീപിച്ചെങ്കിലും എല്ലാവരും ഓഫര്‍ നിരോധിച്ചതായും കെജ്‌രിവാള്‍ വ്യക്തമാക്കി. താന്‍ അറസ്റ്റിലാകുന്നത് ഏതെങ്കിലും മദ്യനയവുമായി ബന്ധപ്പെട്ടല്ല. ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിനെ ഏതു വിധേനെയും മറിച്ചിടണം കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഇത് മുന്‍ നിര്‍ത്തി അനേകം ഗൂഡാലോചനയാണ് നടത്തിയത്. എന്നാല്‍ അവര്‍ക്ക് അതില്‍ വിജയം നേടാനായിട്ടില്ല. ദൈവവും ജനങ്ങളും പിന്തുണയ്ക്കുന്നത് ഞങ്ങളെയാണ്. ഞങ്ങളുടെ എംഎല്‍എ മാരെല്ലാം ഒരുമിച്ചാണ് നില്‍ക്കുന്നതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.