ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂമും വരെ; തെലങ്കാന രജിസ്ട്രേഷൻ ബസ് 2 മാസം രാഹുൽ ഗാന്ധിക്ക് വീടാകും

ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂമും വരെ; തെലങ്കാന രജിസ്ട്രേഷൻ ബസ് 2 മാസം രാഹുൽ ഗാന്ധിക്ക് വീടാകും


ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഉപയോഗിക്കുന്ന ബസിൽ ലിഫ്റ്റ്, കോൺഫറൻസ് റൂം, സ്ക്രീൻ, ശുചിമുറി, കിടക്ക അടക്കമുള്ള ആധുനിക സൗകര്യങ്ങൾ. ബസിൽ നിന്ന് ഇറങ്ങാനും കയറാനും മാത്രമല്ല ലിഫ്റ്റ് ഉപയോഗിക്കുന്നതെന്ന പ്രത്യേതകയുമുണ്ട്. ലിഫ്റ്റ് ബസിന്റെ മുകളിലേക്ക് ഉയരുകയും അതിൽ നിന്ന് രാഹുൽ ജനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്യും. എട്ട് പേർക്ക് യോഗം ചേരാവുന്ന കോൺഫറൻസ് റൂമും ബസിന്റെ പിന്നിൽ ഒരുക്കിയിരിക്കുന്നു. യാത്രക്കിടെ തെരഞ്ഞെടുത്തവരുമായി രാഹുൽ സംവദിക്കും. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ ബസിന് പുറത്ത് സജ്ജീകരിച്ച സ്ക്രീനിൽ ദൃശ്യമാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർക്കുൻ ഖാർഗെയുടെയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയയുടെയും ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.