പഴശ്ശി കനാലില്‍ 31ന് ടെസ്റ്റ് റൺ

പഴശ്ശി കനാലില്‍ 31ന് ടെസ്റ്റ് റൺ


കണ്ണൂർ: പഴശ്ശി പദ്ധതിയുടെ കനാലുകളില്‍ കൂടിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ജനുവരി 31ന് ടെസ്റ്റ് റണ്‍ നടത്തും. മെയിന്‍ കനാല്‍ ചെയിനേജ് 42/000 കി മി പറശ്ശിനിക്കടവ് അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാല്‍ ചെയിനേജ് 16/000 കി മി വരെയും വേങ്ങാട്, കുറുമ്പുക്കല്‍, മാങ്ങാട്ടിടം, പാട്യം എന്നീ ഡിസ്ട്രിബ്യൂട്ടറി/ ഫീല്‍ഡ് ബോത്തികളില്‍ കൂടിയും രാവിലെ ഒമ്പത് മണിക്ക് ജലം ഒഴുക്കി ടെസ്റ്റ് റണ്‍ നടത്തുമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.