‘ബ്രണ്ണൻ അല’; മത്സരങ്ങൾ 31ന് നടക്കും

‘ബ്രണ്ണൻ അല’; മത്സരങ്ങൾ 31ന് നടക്കും


ബ്രണ്ണൻ അലയുടെ ഭാഗമായി 31ന് തലശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമെന്റും ക്രിക്കറ്റ് പ്രദർശന മത്സരങ്ങളും വടംവലി മത്സരവും നടത്തുന്നു. മുനിസിപ്പൽ ചെയർമാൻ ജമുനാ റാണി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മെഡിക്കൽ അസോ സിയേഷൻ തലശേരി, പ്രസ് ഫോറം തലശേരി, ബ്രണ്ണൻ കോളേജ് അധ്യാപക സ്റ്റാഫ് ടീം, തലശേരി ബാർ അസോസിയേഷൻ എന്നിവർ മത്സരിക്കും. പ്രദർശന മത്സരങ്ങളിൽ നിലവിലുള്ള കോളേജ് ടീമും സമീപകാലത്ത് ബ്രണ്ണനിൽ നിന്നും പിരിഞ്ഞു പോയവരുടെ ടീമുകളും ബ്രണ്ണൻ കോളേജ് വനിതാ ടീമുകളും മത്സരിക്കും. 40 വയസ്സിനു മുകളിലു ള്ള കോളേജിൽ പഠിച്ചവരുടെ രണ്ട് ടീമുകളും മത്സരിക്കും. വനിതാ പുരുഷ വിഭാഗങ്ങളിലായി കമ്പവലി മത്സരവും നടക്കും.

ബ്രണ്ണന്റെ സ്മരണാർഥം റൺ ബ്രണ്ണൻ സംഘടിപ്പിക്കും. എഡ്വേർഡ് ബ്രണ്ണൻ അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് ജോൺസ് പള്ളിയിൽ നിന്നും കോളേജിലേക്ക് ദീപ ശിഖ പ്രയാണം നടത്തും. ഫെബ്രുവരി ആറിന് രാവിലെ 9.30ന് സ്പോർട്സ് താരങ്ങളും വിവിധ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെ വിദ്യാർഥികളും അണിനിരക്കുന്ന ദീപശിഖാ പ്രയാണം ബ്രണ്ണന്റെ ശവകുടീ രത്തിൽനിന്നും ആരംഭിക്കും. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും. ഫെബ്രുവരി 10, 11 നാണ് ബ്രണ്ണൻ അല നടക്കുക