മൂന്നു മലയാളികളടക്കം 34 പേര്‍ക്ക്‌ പദ്‌മശ്രീ

മൂന്നു മലയാളികളടക്കം 34 പേര്‍ക്ക്‌ പദ്‌മശ്രീ



ന്യൂഡല്‍ഹി: 2024 ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 34 പേര്‍ക്കാണ്‌ പദ്‌മശ്രീ ലഭിച്ചത്‌. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്‌ണന്‍, തെയ്യം കലാകാരന്‍ ഇ.പി. നാരായണന്‍ (കണ്ണൂര്‍), നെല്‍ കര്‍ഷകന്‍ സത്യനാരായണ ബലേരി (കാസര്‍ഗോഡ്‌) എന്നിവരാണ്‌ പദ്‌മശ്രീ ലഭിച്ച മലയാളികള്‍. അരിവാള്‍ രോഗപ്രതിരോധത്തിന്‌ രാജ്യത്ത്‌ ആദ്യമായി സംവിധാനമുണ്ടാക്കിയ യാസ്‌ദി മനേക്ഷാ ഇറ്റാലിയ(ഗുജറാത്ത്‌), ആന പരിപാലന രംഗത്തെ വനിതാ സാന്നിധ്യമായ പാര്‍ബതി ബറുവ(അസം) എന്നിവരും പദ്‌മശ്രീ പുരസ്‌കാരത്തിന്‌ അര്‍ഹയായി. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം രണ്ട്‌ ദിവസം മുമ്പ്‌ പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന കര്‍പ്പൂരി ഠാക്കൂറിന്‌ അദ്ദേഹത്തിന്റെ ജന്മശതാബ്‌ദി ദിനത്തോടനുബന്ധിച്ച്‌ മരണാനന്തര ബഹുമതിയായാണ്‌ ഭാരതരത്‌ന നല്‍കി ആദരിച്ചിരിക്കുന്നത്‌