ഇരിട്ടി താലൂക്ക് ആസ്പത്രി ഇനി സൂപ്പർ സ്മാർട്ട് - 64 കോടിയുടെ കെട്ടിടസമുച്ചയം ഒരുങ്ങുന്നു

ഇരിട്ടി താലൂക്ക് ആസ്പത്രി ഇനി സൂപ്പർ സ്മാർട്ട് - 64 കോടിയുടെ കെട്ടിടസമുച്ചയം ഒരുങ്ങുന്നു


.com/img/a/

 'ആർദ്രം' പദ്ധതിയിലുൾപ്പെടുത്തി ഇരിട്ടി
താലൂക്കാശുപത്രിയിൽ നിർമിക്കുന്ന ബഹുനില കെട്ടിടസമുച്ചയ നിർമാണത്തിനുള്ള പ്രവൃത്തി ടെൻഡർചെയ്‌തു. കിഫ്‌ബിയിൽനിന്ന് 64 കോടി രൂപ മുടക്കിയാണ് ആറുനില കെട്ടിടം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചാൽ രണ്ടുമാസത്തിനകം നിർമാണം തുടങ്ങും. കെ.എസ്.ഇ.ബി.യാണ് കെട്ടിടനിർമാണത്തിന്റെ കൾസൾട്ടൻസി.

ആസ്പത്രിയിലെ പഴകിപ്പൊളിഞ്ഞ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ നിലനിന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് ഹൈടെക് കെട്ടിടം നിർമിക്കുക. പഴയ ക്വാർട്ടേഴ്‌സുകൾ ഇതിനായി നേരത്തെ പൊളിച്ചുനീക്കി. ആധുനിക നിലവാരത്തിൽ ഉയരുന്ന ആശുപത്രിയിലേക്ക് ഇരിട്ടി നേരമ്പോക്ക് വഴിയുള്ള റോഡ്, ആശുപത്രിവരെ വീതികൂട്ടി നവീകരിക്കാനുള്ള പ്രവർത്തനവും ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ തുടങ്ങി.

ആറുനില കെട്ടിടം പൂർത്തിയാകുന്നതോടെ മലയോരത്തെ വിപുലമായ സൗകര്യങ്ങളുള്ള മികച്ച സർക്കാർ ആശുപത്രിയായി ഇരിട്ടി താലൂക്കാശുപത്രിയെ മാറ്റാനാകും.