ഉണ്ണിയപ്പച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ; 95 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ യാത്രക്കാരി പിടിയിൽ

ഉണ്ണിയപ്പച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ; 95 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ യാത്രക്കാരി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരിയിൽ നിന്ന് 1500 ഗ്രാം സ്വർണ്ണം സ്വർണ്ണം പിടികൂടി.

ഇൻഡിഗോ വിമാനത്തിൽ എത്തിയ കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദിൽ നിന്നാണ് 95 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടിയത്.

ഇലക്ട്രിക് ഉണ്ണിയപ്പനിർമ്മാണ പാത്രത്തിനുള്ളിൽ ഡിസ്കിന്റെ ആകൃതിയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണ്ണം.