ജില്ലയിലെ പാചകവാതക കടത്ത് കൂലി പുതുക്കി നിശ്ചയിച്ചു.

ജില്ലയിലെ പാചകവാതക കടത്ത് കൂലി പുതുക്കി നിശ്ചയിച്ചു.


കണ്ണൂർ: ജില്ലയിലെ പാചകവാതക കടത്ത് കൂലി പുതുക്കി നിശ്ചയിച്ചു.  ബില്ലിങ് പോയിന്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വരെ സിലിണ്ടര്‍ സൗജന്യമായി നല്‍കും.  ജനുവരി 23 മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

ദൂരപരിധി,  പുതുക്കിയ നിരക്ക്, നിലവിലെ നിരക്ക്, ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍.  അഞ്ച് മുതല്‍ 10.കി മീ വരെ - 28 രൂപ  (21 രൂപ), 10 മുതല്‍ 15 കി മീ വരെ - 40 രൂപ  (30 രൂപ), 15 കി മീ മുകളില്‍ - 40 രൂപ, 15ന് മുകളില്‍ ഓരോ കിലോമീറ്ററിനും 2.40 രൂപ വീതം  (30 രൂപയും 15ന് മുകളില്‍ ഓരോ കിലോമീറ്ററിനും 2.25 രൂപ വീതം)