ഇരിട്ടിയിൽ വീട്ടുമുറ്റത്തെ ചന്ദന മരം മോഷ്ട്ടാക്കൾ മുറിച്ചു കടത്തി

ഇരിട്ടിയിൽ വീട്ടുമുറ്റത്തെ ചന്ദന മരം മോഷ്ട്ടാക്കൾ മുറിച്ചു കടത്തി
ഇരിട്ടി: ഇരിട്ടിയിൽ വീട്ടുമുറ്റത്തെ ചന്ദന മരം മോഷ്ട്ടാക്കൾ മുറിച്ചു കടത്തി. കീഴൂർക്കുന്നിലെ തൈക്കണ്ടി രമേശൻ്റെ വീട്ടു മുറ്റത്തുള്ള ചന്ദന മരമാണ് മുറിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം വീട്ടുകാർ ബന്ധുവീട്ടിൽ പോയതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇരുപത് വർഷം പ്രായമുള്ള ചന്ദന മരമാണ്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.