വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്:തലശ്ശേരി സ്വദേശി ബത്തേരിയിൽ പിടിയിൽ

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്:
തലശ്ശേരി സ്വദേശി ബത്തേരിയിൽ പിടിയിൽ 
സുൽത്താൻ ബത്തേരി :വിസ വാഗ്ദാനം ചെയ്ത്‌ പുത്തൻകുന്ന് സ്വദേശിയായ യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാ ളെ നൂൽപ്പുഴ പോലീസ് പിടികൂടി. തലശ്ശേരി കോടിയേരി സ്വദേശി സമീർ[46] എന്നയാളെ എറണാകുളത്ത് വെച്ചാണ് നൂൽപ്പുഴ പോലീസ് ഇൻസ്പെക്ടർ അമൃത നായകന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി യത്.ഇയാൾ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഏഴ് സമാന കേസുകളിൽ കൂടി പ്രതിയാണ്.