സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

കൊല്ലം: പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ എസ് അനീഷ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 41 വയസായിരുന്നു പ്രായം.
ഇന്ന് രാവിലെയായിരുന്നു മരണം നടന്നതെന്നാണ് നിഗമനം. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്‌ജിയാണ്. അനീഷ്യയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുക. ഇതിനായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)