ജോഡോ ന്യായ് യാത്രയ്ക്ക് നേരേ ആക്രമണം; ബിജെപി പ്രവർത്തകർ വാഹനം ആക്രമിച്ചെന്ന് ജയറാം രമേശ്

ജോഡോ ന്യായ് യാത്രയ്ക്ക് നേരേ ആക്രമണം; ബിജെപി പ്രവർത്തകർ വാഹനം ആക്രമിച്ചെന്ന് ജയറാം രമേശ്


സുനിത്പൂരിലെ ജുമുഗുരിഹാട്ടില്‍ വെച്ചായിരുന്നു അക്രമം.


ന്യൂഡല്‍ഹി : ഭാരത് ജോഡോ ന്യായ് യാത്രയക്ക് നേരെ വീണ്ടും ആക്രമണം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് സഞ്ചരിച്ച വാഹനമാണ് ആക്രമിക്കപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കാണിച്ച് ദൃശ്യങ്ങള്‍ അടക്കം പുറത്ത് വിട്ടിരിക്കുകയാണ് ജയറാം രമേശ്. സുനിത്പൂരിലെ ജുമുഗുരിഹാട്ടില്‍ വെച്ചായിരുന്നു അക്രമം.

വാഹനം തടഞ്ഞ് ചില്ലില്‍ ഒട്ടിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ വലിച്ച കീറിയ ബിജെപി പ്രവർത്തകർ വാഹനത്തിലേക്ക് വെള്ളം ഒഴിച്ചെന്നും ജയ്റാം ആരോപിക്കുന്നു. ആക്രമണത്തിന് പിന്നില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയെന്നും ജയ്റാം രമേശ് സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടായിരുന്നു. അസമിലെ ലഖിംപൂരില്‍ യാത്രക്കെത്തിയ വാഹനങ്ങളുടെ ചില്ലുകള്‍ അക്രമികള്‍ തകർത്തു. ബിജെപി യുവമോർച്ച പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.