കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി നൂതന പി.ജി. പ്രോഗ്രാമുകളില്‍ പ്രവേശനം


കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി നൂതന പി.ജി. പ്രോഗ്രാമുകളില്‍ പ്രവേശനം

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി നടത്തുന്ന, നൂതനമായ വിവിധ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ 2024-25-ലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (കണക്റ്റഡ് സിസ്റ്റംസ് ആന്‍ഡ് ഇന്റലിജന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്‍ജിനിയറിങ്) ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹാര്‍ഡ്വേര്‍, വി.എല്‍.എസ്.ഐ., അഗ്രി-ഫുഡ് ഇലക്ട്രോണിക്‌സ്, സെന്‍സേഴ്‌സ്, അപ്ലൈഡ് മെറ്റീരിയല്‍സ്, ഐ.ഒ.ടി. ആന്‍ഡ് റോബോട്ടിക്‌സ്, ബയോമെഡിക്കല്‍ ഇലക്ട്രോണിക്‌സ്, അണ്‍കണ്‍വെന്‍ഷണല്‍ കംപ്യൂട്ടിങ്, സിഗ്‌നല്‍ പ്രൊസസിങ് ഹാര്‍ഡ്വേര്‍, ക്വാണ്ടം ടെക്‌നോളജീസ്, സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് ആന്‍ഡ് ടെക്‌നോളജി) ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍ (വര്‍ക്കിങ് പ്രൊഫഷണലുകളെ ഉദ്ദേശിച്ച്)

പ്രോഗ്രാമിനനുസരിച്ച്, നിശ്ചിത ബ്രാഞ്ചില്‍ ബി.ഇ./ബി.ടെക്. ബിരുദം/ നിശ്ചിത വിഷയത്തില്‍ എം.എസ്സി., എം.സി. എ. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അധികയോഗ്യതയായി, പ്രോഗ്രാമിനനുസരിച്ച്, ഗേറ്റ് (നിശ്ചിത ബ്രാഞ്ചില്‍)/സി.യു. ഇ.ടി. – പി.ജി. (നിശ്ചിത പേപ്പര്‍)/ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്റ്റ്/ജി.ആര്‍.ഇ. സ്‌കോര്‍ വേണം.

എം.എസ്സി.

കംപ്യൂട്ടര്‍ സയന്‍സ് (മെഷീന്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഡേറ്റ അനലറ്റിക്‌സ്) അപ്ലൈഡ് ഫിസിക്‌സ് (വി.എല്‍.എസ്.ഐ. ഡിസൈന്‍, അപ്ലൈഡ് മെറ്റീരിയല്‍സ്, സെമി കണ്ടക്‌റ്റേഴ്‌സ് ) ഡേറ്റ അനലറ്റിക്‌സ് (ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ എ.ഐ, കംപ്യൂട്ടേഷണല്‍ സയന്‍സ്) ഇന്‍ഫര്‍മാറ്റിക്‌സ് (ഡിജിറ്റല്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍) ഇക്കോളജി (ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ്) ഇലക്ട്രോണിക്‌സ് (എ.ഐ. ഹാര്‍ഡ്വേര്‍, വി.എല്‍.എസ്.ഐ, അഗ്രി-ഫുഡ് ഇലക്ട്രോണിക്‌സ്, സെന്‍സേഴ്‌സ്, അപ്ലൈഡ് മെറ്റീരിയല്‍സ്, ഐ.ഒ.ടി. ആന്‍ഡ് റോബോട്ടിക്‌സ്, ബയോമെഡിക്കല്‍ ഇലക്ട്രോണിക്‌സ്, അണ്‍കണ്‍വെന്‍ഷണല്‍ കംപ്യൂട്ടിങ്, സിഗ്‌നല്‍ പ്രൊസസിങ് ഹാര്‍ഡ്വേര്‍) വിവിധ പ്രോഗ്രാമുകളിലായി ബിരുദധാരികള്‍, ഏതെങ്കിലും വിഷയത്തില്‍ ബി. എസ്സി., നിശ്ചിത വിഷയത്തില്‍ ബി. എസ്സി./നിശ്ചിത ബ്രാഞ്ചില്‍ ബി.ഇ./ബി.ടെക്., ബി.സി.എ., എം.ബി.ബി.എസ്. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമിനനുസരിച്ച് അധികയോഗ്യതയായി ഗേറ്റ് (നിശ്ചിത ബ്രാഞ്ചില്‍)/സി.യു.ഇ.ടി. – പി.ജി. (നിശ്ചിത പേപ്പര്‍)/ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്റ്റ്/ജി.ആര്‍.ഇ./ജാം/ ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്./ഐ.ഐ.എസ്സി./ടി. ഐ.എഫ്.ആര്‍. അഡ്മിഷന്‍ ടെസ്റ്റ് സ്‌കോര്‍ വേണം.

എം.ബി.എ.

ബിസിനസ് അനലറ്റിക്‌സ്, ഡിജിറ്റല്‍ കണ്‍വേര്‍ജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഫൈനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, ഓപ്പറേഷന്‍സ്, സിസ്റ്റംസ്, ടെക്‌നോളജി മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനുകള്‍ – ഏതെങ്കിലും വിഷയത്തില്‍ ബാച്ച്ലര്‍/മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാധുവായ (2021 നവംബര്‍മുതല്‍ ഉള്ളത് പരിഗണിക്കും) കാറ്റ്/ജി.ആര്‍.ഇ./ സി.മാറ്റ്./കെ. മാറ്റ്./എക്‌സ്.എ.ടി./എന്‍.എം.എ.ടി./ജി.മാറ്റ്. സ്‌കോര്‍ വേണം.

അപേക്ഷ

കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി.) – പി.ജി. വഴി പ്രവേശനം തേടുന്നവര്‍ https://pgcuet.samarth.ac.in വഴി ജനുവരി 24 രാത്രി 11.50-നകം അപേക്ഷിക്കണം.

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയുള്ള അപേക്ഷാസമര്‍പ്പണം duk.ac.in/admission വഴി മേയ് 15 വരെ നടത്താം.