എം.ഡി.എം.എയുമായി യുവാവ്മുത്തങ്ങയിൽ പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. നല്ലളം, സിദ്ധിഖ് നിവാസിൽ എച്ച്. ഷാഹുൽ (26)നെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറി ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. എം.ഡി.എം.എ സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.