ഉംറ വിസയിൽ എത്തുന്നവർക്ക് പ്രത്യേക നിർദേശവുമായി ഹജ്ജ്-ഉംറ മന്ത്രാലയം

ഉംറ വിസയിൽ എത്തുന്നവർക്ക് പ്രത്യേക നിർദേശവുമായി ഹജ്ജ്-ഉംറ മന്ത്രാലയം
റിയാദ്: ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പ് മടങ്ങണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. 2024 ലെ ഹജ്ജ് സീസൺ തുടങ്ങുന്നതിന് മുമ്പായാണ് നിയന്ത്രണം ഏർപ്പെടുത്തുക.

ഈ നിയന്ത്രണം എല്ലാ വർഷവും ഹജ്ജിന് മുമ്പ് ഏർപ്പെടുത്താറുണ്ട്. ഇത് സംബന്ധിച്ച് ഉത്തരവ് എല്ലാ ഉംറ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രാലയം നല്‍കി.

വിസയിൽ കാലാവധി ബാക്കിയുണ്ടെങ്കിലും ജൂൺ ആറിനകം മടങ്ങിയിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി. കാലാവധി തീർന്നിട്ടും മടങ്ങാത്തവർ‍ക്ക് പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.