മ​രി​ച്ചാ​ല്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി പോ​ലീ​സും യു​വ​തി​യു​ടെ മാ​താ​വും ആ​യി​രി​ക്കും; പ്രണയ ബന്ധത്തിന്‍റെ പേരിൽ സ്റ്റേഷനിലേക്ക് നിരന്തരം വിളിപ്പിച്ചു: പോലീസിനെതിരേ വിഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു

മ​രി​ച്ചാ​ല്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി പോ​ലീ​സും യു​വ​തി​യു​ടെ മാ​താ​വും ആ​യി​രി​ക്കും; പ്രണയ ബന്ധത്തിന്‍റെ പേരിൽ സ്റ്റേഷനിലേക്ക് നിരന്തരം വിളിപ്പിച്ചു: പോലീസിനെതിരേ വിഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തുമ​ല​പ്പു​റം: നി​ല​മ്പൂ​രി​ല്‍ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണം. നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​സി​താ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പ്ര​ണ​യ ബ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഹ​മ്മ​ദ് ജാ​സി​തി​നെ നി​ര​ന്ത​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​മാ​യി​രു​ന്നു, പ​ക്ഷേ ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് പോ​ലും കേ​ള്‍​ക്കാ​ന്‍ പോ​ലീ​സു​കാ​ർ ത​യാ​റാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് ഒ​രു വി​ഡി​യോ ചെ​യ്തു. പി​ന്നീ​ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷം ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മു​ഹ​മ്മ​ദ് ജാ​സി​തി​നെ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. താ​ന്‍ ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും മ​രി​ച്ചാ​ല്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി നി​ല​മ്പൂ​ര്‍ പോ​ലീ​സും യു​വ​തി​യു​ടെ മാ​താ​വും ആ​യി​രി​ക്കും എ​ന്ന് വി​ഡി​യോ​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ത​ന്‍റെ ഫോ​ണി​ലെ ചി​ല രേ​ഖ​ക​ള്‍ പോ​ലീ​സ് ന​ശി​പ്പി​ച്ചെ​ന്നും യു​വാ​വ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ യു​വാ​വി​ന്‍റെ കു​ടും​ബം രം​ഗ​ത്തെ​ത്തി.