ഇരിട്ടിയിൽ ടിപ്പറിൽ കടത്താൻ ശ്രമിച്ച പുഴമണൽ പിടികൂടി

ഇരിട്ടിയിൽ ടിപ്പറിൽ കടത്താൻ ശ്രമിച്ച പുഴമണൽ പിടികൂടി
ഇരിട്ടി :കൂട്ടുപുഴ ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 200 അടിയോളം പുഴമണൽ ഇരിട്ടി പാലത്തിന് സമീപത്ത് വച്ച് ഇരിട്ടി പോലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശനിയാഴ്‌ച വെളുപ്പിന് 6.30 മണിയോടെ ആണ് പോലീസ് പരിശോധനയിൽ ഡ്രൈവർ ചരൾ സ്വദേശി ദീപുമോൻ ലോറി അടക്കം പോലീസ് പിടിയിലാകുന്നത്.