മിസോറാമില്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ; അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

മിസോറാമില്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ; അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്



ഐസ്വാൾ: മിസോറാമിൽ മ്യാൻമര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം അപകടത്തില്‍പെട്ടത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു.

ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുന്നതിനിടെയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടം ഉണ്ടായത്. മ്യാൻമറിൽ നിന്നുമെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയതായിരുന്നു വിമാനം.