പഴശ്ശി മെയിൻ കനാൽ ഷട്ടറുകൾ തുറന്നു പ്രതീക്ഷക്കപ്പുറം കുതിച്ചൊഴുകി ജലം

പഴശ്ശി മെയിൻ കനാൽ ഷട്ടറുകൾ തുറന്നു 
പ്രതീക്ഷക്കപ്പുറം കുതിച്ചൊഴുകി ജലം


ഇരിട്ടി: ഒന്നര പതിറ്റാണ്ടിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ പഴശ്ശി പദ്ധതിയുടെ മെയിൻ കനാലിന്റെ ഷട്ടറുകൾ തുറന്നു. 
അധികൃതരുടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച്  പ്രതീക്ഷിച്ചതിലും വേഗതയിൽ ജലം  കുതിച്ചൊഴുകിയതോടെ പരീക്ഷണം വൻ വിജയത്തിലേക്ക് കടക്കുകയാണ്. ഇതിലൂടെ  പഴശ്ശി പദ്ധതി ജില്ലക്കും വൻ പ്രതീക്ഷയാണ് നൽകുന്നത്.