സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു, പൊലീസ് നോക്കി നിൽക്കെ സ്ത്രീകളുടെ കൂട്ടയടി

കോഴിക്കോട്: കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച താമരശ്ശേരി പൊലീസ് ഒടുവില്‍ പുലിവാലു പിടിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ കുടുംബാംഗങ്ങളില്‍പ്പെട്ട രണ്ട് സ്ത്രീകള്‍ തമ്മില്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് തമ്മിൽത്തല്ലി.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12.15ഓടെയാണ് സംഭവം. വയാനാട് സ്വദേശിനിയും വൈത്തിരി പനച്ചിക്കല്‍ ഹൗസില്‍ മൊയ്തീന്റെ ഭാര്യ കെ.സി. ഹാജറയും (50) അടിവാരം വേളാട്ടുകുഴി ഹൗസില്‍ അബൂബക്കറിന്റെ ഭാര്യ നസീറയും (36) തമ്മിലാണ് താമരശ്ശേരി പൊലീസ് സ്‌റ്റേഷന്‍ പരിസരത്തുവച്ച് തന്നെ കൈയ്യാങ്കളിയുണ്ടായത്. പൊതുസ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പൊലീസ് അധികൃതര്‍ പറഞ്ഞു.