കാസര്‍ഗോഡ് പള്ളത്ത് രണ്ട് യുവാക്കള്‍ റെയില്‍വേ ട്രാക്കിനു സമീപം മരിച്ചനിലയില്‍

കാസര്‍ഗോഡ് പള്ളത്ത് രണ്ട് യുവാക്കള്‍ റെയില്‍വേ ട്രാക്കിനു സമീപം മരിച്ചനിലയില്‍കാസര്‍ഗോഡ് : കാസര്‍ഗോഡ് പള്ളത്ത് രണ്ട് യുവാക്കള്‍ റെയില്‍വേ ട്രാക്കിനു സമീപം മരിച്ചനിലയില്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5.20നുള്ള ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് അപകടമെന്നാണ് നിഗമനം. പോലീസെത്തി സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീയാക്കി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ലോക്കോപൈറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. ഒരു മൃതദേഹം ട്രാക്കിനു നടുവിലും രണ്ടാമത്തെ മൃതദേഹം ട്രാക്കിന്റെ അരികിലുമാണ് കണ്ടെത്തിയത്. മരിച്ചവരില്‍ ഒരാളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളെത്തി തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നും കാണാതെ പോയ രണ്ട് മൊബൈല്‍ ഫോണുകളും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.