ഇരിട്ടി: സഹകരണ പെൻഷൻകാരുടെ നിർത്തലാക്കിയ ഡി.എ പുനസ്ഥാപിക്കുക, മിനിമം പെൻഷൻ 10000 രൂപയാക്കുക, സഹകരണ പെൻഷൻകാർക്കും മെഡിസെപ് സൗകര്യം നടപ്പിലാക്കണമെന്നും പെൻഷൻ ഫണ്ടിലേക്ക് സർക്കാർ വിഹിതം നൽകണമെന്നും കേരള പ്രൈമറി കോ.ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എം.എൽ.എ  സജീവ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തോമസ് പൊടിമറ്റം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ജോസ് പൂമല മുഖ്യപ്രഭാഷണം നടത്തി. വി. ബാലകൃഷ്ണൻ, വിജയൻ ചാത്തോത്ത് ബാലൻ പടിയൂർ, കുഞ്ഞിക്കണ്ണൻ ഇരിക്കൂർ , പി. ജെ സെബാസ്റ്റ്യൻ, കേശവൻ ചാവശേരി,തുടങ്ങിയവർ സംസാരിച്ചു.