കോളിക്കടവ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ; മെഡിഗാഡ് അരീക്കോട് ജേതാക്കൾ

കോളിക്കടവ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ; മെഡിഗാഡ് അരീക്കോട് ജേതാക്കൾ

ഇരിട്ടി : കോളിക്കടവ് ഇ .കെ നായനാർ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ മെഡിഗാഡ് അരീക്കോട് ജേതാക്കളായി. ഫൈനലിൽ  എ.ഇ കൊണ്ടോട്ടിയെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. പെനാൽറ്റിയിലും തുല്യത വന്നതോടെ ടോസിലൂടെയാണ്  വിജയികളെ നിശ്ചയിച്ചത്. കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സമ്മാനദാനം നടത്തി. കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു.  തലശ്ശേരി സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് പി. ഹരീന്ദ്രൻ കളിക്കാരെ പരിചയപ്പെടുത്തി. സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി കെ .വി സക്കീർ ഹുസൈൻ,പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി,എൻ .അശോകൻ, ഇ. പി രമേശൻ, അഡ്വ. വിനോദ് കുമാർ,എസ്.എഫ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഹബീബുള്ള മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം ഷാഹുൽ ഹമീദ്, വി .കെ പ്രേമരാജൻ, ബാബു കാറ്റാടി,  എം സുമേഷ്,  എം. സുനിൽ കുമാർ എന്നിവർസംസാരിച്ചു