ബി.ജെ.പി പദയാത്ര. ഇന്ന് കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ വൈകുന്നേരം ഗതാഗത നിയന്ത്രണം

ബി.ജെ.പി പദയാത്ര. ഇന്ന് കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ വൈകുന്നേരം ഗതാഗത നിയന്ത്രണം
കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.30 മുതൽ 7.30 വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

വടകര ഭാഗത്തുനിന്നും കണ്ണൂർ ടൗൺ വഴി തളിപ്പറമ്പിലേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും പാനൂർ വഴി കൂത്തുപറമ്പ് -മട്ടന്നൂർ ചാലോട് - മയ്യിൽ - തളിപ്പറമ്പിലേക്കും, അല്ലെങ്കിൽ തലശ്ശേരി കൊടുവള്ളിയിൽ നിന്നും പിണറായി വഴി അഞ്ചരക്കണ്ടി -ചാലോട് -മയ്യിൽ - തളിപ്പറമ്പിലേക്കും പോകേണ്ടതാണ്. ലൈറ്റ് വാഹനങ്ങൾ താഴെ ചൊവ്വ തേക്കിലേ പീടികയിൽ നിന്നും കണ്ണൂർ ജില്ലാ ആശുപത്രിവഴി എസ് എൻ പാർക്ക് - ചാലാട് -മണൽ അലവിൽ -വളപട്ടണം വഴി തളിപ്പറമ്പിലേക്ക് പോവുക. തളിപ്പറമ്പിൽ നിന്നും കണ്ണൂർ ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.