കിടപ്പ് രോഗികൾക്ക് കൊതുകുവല വിതരണം ചെയ്തു

കിടപ്പ് രോഗികൾക്ക് കൊതുകുവല വിതരണം ചെയ്തു 
 ഇരിട്ടി.: പാലിയേറ്റിവ് ദിനാചാരണത്തോട് അനുബന്ധിച്ച് കിടപ്പ് രോഗികൾക്ക് കൊതുക് വലകൾ വിതരണം ചെയ്തു. ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് എൻ എസ് എസ് യുണിറ്റിന്റെ  ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപക - അനധ്യാപകരിൽ നിന്നും സംഭാവനയായി ലഭിച്ച  തുക ഉപയോഗിച്ചാണ് കൊതുക് വലകൾ വാങ്ങിയത്. 50 രോഗികൾക്കുള്ള കൊതുക് വലകളാണ് നൽകിയത്. പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് ഇരിട്ടി താലൂക്ക് ഹോസ്പിറ്റൽ നടത്തിയ രോഗികളുടെ കുടുംബ സംഗമത്തിൽ ഇരിട്ടി നഗരസഭ ചെയർ പേഴ്സൻ കെ. ശ്രീലത പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപ യിൽ നിന്നും കൊതുകുവലകൾ ഏറ്റു വാങ്ങി. ചടങ്ങിൽ പി. പി. ഉസ്മാൻ, അഗസ്റ്റിൻ,  രേഷ്മ, ഇ. രജീഷ്, എം. അനുപമ, സെബിൻ ജോർജ്ജ്, സി. കെ. ഷാനിമ, അമൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.