പൂപ്പാറ കൂട്ടബലാത്സംഗക്കേസില്‍ വിധി ഇന്ന്


പൂപ്പാറ കൂട്ടബലാത്സംഗക്കേസില്‍ വിധി ഇന്ന്

പൂപ്പാറ: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ ശിക്ഷാ വിധി ഇന്ന്. ദേവികുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറയുക. പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയായ നാല് പേരുടെ വിചാരണയാണ് പൂര്‍ത്തിയായത്. തെളിവുകളുടെ അഭാവത്തില്‍ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

2022 മെയ് 29നായിരുന്നു കേസിനാസ്പദമായ സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വെച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. രാജകുമാരി ഖജനപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്.

സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവത്തിന് മുന്‍പും പെണ്‍കുട്ടി പീഡനത്തിനിരയായതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.