ഒന്നര വയസ്സുകാരൻ വീടിനടുത്തുള്ള കുളത്തിൽ വീണു മരിച്ചു


ഒന്നര വയസ്സുകാരൻ വീടിനടുത്തുള്ള കുളത്തിൽ വീണു മരിച്ചു


പരപ്പനങ്ങാടി: ഒന്നര വയസുകാരനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊടപ്പാളി കാട്ടുങ്ങൽ നിസാറിന്റെയും സൽമയുടെയും മകൻ മുഹമ്മദ്‌ നാക്കിബ് (ഒന്നര) ആണ് മരിച്ചത്.ഇന്നലെ രാവിലെ 9 മണിയോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് വീടിനടുത്തുള്ള കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഉടനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സഹോദരങ്ങൾ:ഫാത്തിമ സഫാന, മുഹമ്മദ്‌ നാഫിൽ.